sndp-

കൊല്ലം: 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചിങ്ങം ഒന്ന് പതാക ദിനമായി ആചരിച്ചു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഫീസിന് മുന്നിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ്‌ കുഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർ പി.സുന്ദരൻ, യോഗം ബോർഡ് മെമ്പർമാർ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം, യൂത്ത്‌മൂവ്‌മെന്റ്, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശ്രീനാരായണ എംപ്ലോയീസ് ഫാറം, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ, സൈബർസേന, ശാഖാ, മൈക്രോ ക്രെഡിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

3187-ാം നമ്പർ കന്നിമ്മേൽ തെക്ക് ശാഖയും 6058-ാം നമ്പർ ഡോ.പൽപ്പു സ്മാരകം പേരൂർ ശാഖയും ദുരിതാശ്വാസ നിധിയിലേയ്ക്ക് പതിനായിരം രൂപ വീതം സംഭാവന നൽകി.