കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ പോളിടെക്‌നിക് 2024-27 ബാച്ചിന്റെ ഉദ്ഘാടനം സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോ. കൺട്രോളർ എ.കെ.മുഹമ്മദ് അസീർ നിർവഹിച്ചു. തൊഴിൽ പരിജ്ഞാനത്തിനും നൈപുണ്യ വികസനത്തിനും യു.കെ.എഫ് നടത്തുന്ന മാതൃകാപരമായ ഇടപെടലുകൾ പ്രശംസാർഹമാണെന്ന് എ.കെ.മുഹമ്മദ് അസീർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യു.കെ.എഫ് എക്‌സി. ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.ഗോപാലകൃഷ്ണ ശർമ്മ മുഖ്യപ്രഭാഷണം നടത്തി. യു.കെ.എഫ് പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജിതിൻ ജേക്കബ്, യു.കെ.എഫ് എൻജി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ.അനീഷ്, ഡീൻ അക്കാഡമിക് ഡോ.ജയരാജു മാധവൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പി.ടി.എ പാട്രൺ എ.സുന്ദരേശൻ, പ്രൊഫ. എൽ.എസ്.സൂര്യ, പ്രൊഫ. കെ.എസ്.സബിൻ, പ്രൊഫ. ശ്രുതി.എസ്.ദേവൻ എന്നിവർ സംസാരിച്ചു.