ഓയൂർ: ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാന്റെ പതിനാറാമത് ചരമവാർഷികവും അനുമോദനവും ആശാൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. സ്മാരക പ്രസിഡന്റ് ജി.ഹരിദാസ് അദ്ധ്യക്ഷനായി. യോഗത്തിൽ സെക്രട്ടറി ജി.ഗോകുമാർ സ്വാഗതം പറഞ്ഞു. ശേഷം പുഷ്പാർച്ചനയോടെ അനുശോചനം രേഖപ്പെടുത്തി. ഡോ.സി.ആർ.ജയശങ്കർ ( റിട്ട.ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ) ഉദ്ഘാടനം നിർവഹിച്ചു. ടി.സി.സുനിൽ ദത്ത് അനുസ്മരണം നടത്തി. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ അവാർഡ് വിതരണം നടത്തി. പി.ഗോപകുമാരപിള്ള, പ്രേംകുമാർ, ഒ.വിജയൻ, സുൽഫി ഓയൂർ, ശശിധരക്കുറുപ്പ് എന്നിവർ സംസാരിച്ചു.