photo
പുനലൂർ സെന്റ് ഗോരേറ്റി സ്കൂളിന് സമീപം വിരണ്ടോടിയ അറവ് മാടിനെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു

പുനലൂർ: പുനലൂരിൽ കശാപ്പിനായെത്തിച്ച കാള ലോറിയിൽ നിന്ന് ചാടി വിരണ്ടോടി. റോഡിലൂടെ നടന്നുവന്ന സ്കൂൾ കുട്ടിയെ അക്രമിച്ച് പരിക്കേൽപ്പിച്ചു. റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിനുമുകളിലൂടെ ഓടി ചില്ലും തകർത്തു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ പുനലൂർ സെന്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായിരുന്നു സംഭവം. ട്യൂഷൻ സെന്ററിൽ നിന്ന് മടങ്ങുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാത്ഥിയും ഐക്കരക്കോണം സ്വദേശിയുമായ ആദിത്യനാണ് പരിക്കേറ്റത്. കുട്ടിയെ പുനലൂ‌ർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയ‌ർഫോഴ്സും നാട്ടുകാരും ചേ‌ർന്നാണ് കാളയെ പിടികൂടിയത്.