കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം ടൗൺ കാവൽ 542-ാം ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനമായ 20ന് വൈകിട്ട് 3ന് വയനാട് ദുരന്ത ബാധിതർക്കായി കൂട്ട പ്രാർത്ഥനയും ഗുരുദേവ പ്രഭാഷണവും നടത്തും. കൊല്ലം യൂണിയൻ വനിതാ സംഘം സെക്രട്ടറി ഷീല നളിനാക്ഷൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ശാഖാ പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷനാകും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഗുരുസന്ദേശം നൽകും. ഭാരതീയ ധർമ്മ പരിഷത്ത് ചെയർമാനും, പി.ഡബ്ല്യു.ഡി റിട്ട ഡെപ്യൂട്ടി ചീഫ് എൻജിനിയറുമായ കെ.ജയചന്ദ്രബാബു ഗുരുപ്രഭാഷണം നടത്തും. മേഖലാ കൺവീനർ എ.ഡി.രമേശ് ആശംസ പ്രസംഗം നടത്തും. ശാഖാ സെക്രട്ടറി ടി.സുനിൽ കുമാർ സ്വാഗതവും യൂണിയൻ പ്രതിനിധി കെ.രാധാകൃഷ്ണൻ നന്ദിയും പറയും.