ckp-

കൊല്ലം: പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയുടെയും തൃക്കടവൂർ ഗവ. ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ മഴക്കാല രോഗ പ്രതിരോധ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും യോഗ പരിചയ ക്ലാസും സംഘടിപ്പിച്ചു. കടവൂർ ഡിവിഷൻ കൗൺസിലർ ഗിരിജ സന്തോഷ്‌ അദ്ധ്യക്ഷയായ യോഗം അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലർ എസ്.സ്വർണ്ണമ്മ ഉദ്ഘാടനം ചെയ്തു. സീനിയർ മെഡിക്കൽ ഓഫീസർ എം.ഐ.ബോബി, ഡോ. ശരത്ത്, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്.രഘുനാഥൻപിള്ള, ടി.ആർ.സന്തോഷ്‌ കുമാർ, യോഗ പരിശീലകരായ രാജലക്ഷ്മി, ജി.ഭാസ്കരനുണ്ണിത്താൻ, ശ്യാമളകുമാരി എന്നിവർ സംസാരിച്ചു.