പ​ത്ത​നാ​പു​രം: പ​ട്ടാ​ഴി വ​ട​ക്കേ​ക​ര കാർ​ഷി​ക വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ സ​ഹ​കാ​രി​ക​ളു​ടെ മ​ക്ക​ളിൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാർ​ത്ഥി​ക​ളെ​യും പ്ര​തി​ഭ​ക​ളെ​യും ആ​ദ​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ​വർ​ഷം എ​സ്.എ​സ്.എൽ.സി, പ്ല​സ് ടു പ​രീ​ക്ഷ​ക​ളിൽ എല്ലാവിഷയത്തിനും എ പ്ല​സ് നേ​ടി​യ​വ​രും ഡി​ഗ്രി, പി.ജി പ​രീ​ക്ഷ​ക​ളിൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വരെ​യും കാ​യി​ക ക​ലാ മ​ത്സ​ര​ങ്ങ​ളിൽ ഉ​ന്ന​ത സ്ഥാ​നം നേ​ടി​യ​വ​രെ​യു​മാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. അർ​ഹ​രാ​യ​വർ ഫോ​ട്ടോ​യും സർ​ട്ടി​ഫി​ക്ക​റ്റി​ന്റെ പ​കർ​പ്പു​ക​ളും 30 ന​കം സം​ഘം ഓ​ഫീ​സിൽ നൽ​ക​ണ​മെ​ന്ന് പ്ര​സി​ഡന്റ് കൊ​യ്​പ്പ​ള്ളി അ​ര​വി​ന്ദാ​ക്ഷൻ നാ​യർ അ​റി​യി​ച്ചു. ഫോൺ: 9495606904.