കരുനാഗപ്പള്ളി: യുവതിയും സുഹൃത്തും യാത്ര ചെയ്ത ബൈക്കിനെ പിന്തുടർന്ന് ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. അയണിവേലിക്കുളങ്ങര തെക്ക് മനു വിഹാർ വീട്ടിൽ അഖിൽ ( 23), കോഴിക്കോട് മേക്ക് അനിൽ ഭവനം വീട്ടിൽ അരുൺ (21) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പരാതിക്കാരിയും സുഹൃത്തും ബൈക്കിൽ പോകുമ്പോൾ സ്കൂട്ടറിൽ എത്തിയ യുവാക്കൾ അസഭ്യം വിളിക്കുകയും ലാലാജി ജംഗ്ഷനിൽ വെച്ച് സ്കൂട്ടർ ബൈക്കിന് കുറുകെ വെച്ച് പെൺകുട്ടിയെ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ഒളിവിൽ പോയ പ്രതിക്കുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. എസ്.ഐ ഷമീർ ,ഷാജിമോൻ, എസ്.സി .പി ഓ ഹാഷിം സി.പി. ഓ മാരായ പ്രശാന്ത്, നൗഫൽ ജാൻ, സുമിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.