പുനലൂർ: ശ്രീനാരയണ ഗുരുദേവന്റെ 170ാമത് ജയന്തിആഘോഷത്തിന്റെയും ചിങ്ങം ഒന്നിന്റെയും ഭാഗമായി എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ ആസ്ഥാനത്തും യൂണിയൻ അതിർത്തിയിലെ 70 ശാഖ യോഗങ്ങളിലും ശാഖകളിലെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ശാഖകളിലെ വീടുകളിലും പീത പതാകകൾ ഉയർത്തി പതാക ദിനം ആചരിച്ചു. പുനലൂർ യൂണിയൻ ആസ്ഥാനത്ത് ഭക്തി സാന്ദ്രമായി നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഭദ്രദീപം തെളിച്ച ശേഷം പീത പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ,യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,യോഗം ഡയറക്ടറർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു,യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ്ബാബു, എൻ.സുന്ദരേശൻ,എസ്.എബി,അടുക്കളമൂല ശശിധരൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജി.അനീഷ്കുമാർ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ് തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.