കൊല്ലം: കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ആർകൈറ്റ് സ്കൂൾ ഒഫ് ടെക്നിക്കൽ എഡ്യുക്കേഷനിലെയും ആർകൈറ്റ് സ്കൂൾ ഒഫ് മീഡിയയിലെയും ഈ അദ്ധ്യയന വർഷത്തെ ബിരുദദാനം ഇന്ന് രാവിലെ 10ന് കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കും.

മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം പോർട്ട് അസി. മാനേജർ സനൂജ് ആസാദ് മുഖ്യാതിഥിയാകും. പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. സിവിൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനിയറിംഗ്, മൾട്ടിമീഡിയ മേഖലകളിൽ തൊഴിൽ നൈപുണ്യ വികസനം പൂർത്തിയാക്കിയ 500 ഓളം വിദ്യാർത്ഥികൾ ചടങ്ങിൽ ബിരുദം സ്വീകരിക്കുമെന്ന് ആർകൈറ്റ് ടെക്നിക്കൽ ഡയറക്ടർ മുഹമ്മദ് സജിനും അക്കാഡമിക് ഡയറക്ടർ എ.ആർ.നൗഫലും പത്രസമ്മേളനത്തിൽ പറഞ്ഞു.