ima
കൊൽക്കത്ത ആർ.ജി.ആർ മെഡിക്കൽ കോളേജിലെ യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐ.എം.എ രാജ്യവ്യാപകമായി​ സംഘടി​പ്പി​ച്ച പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസി​നു മുന്നി​ൽ നടത്തി​യ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എൻ. ശ്യാം ഉദ്ഘാടനം ചെയ്യുന്നു


കൊല്ലം: കൊൽക്കത്ത ആർ.ജി.ആർ മെഡിക്കൽ കോളേജിലെ യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐ.എം.എ രാജ്യവ്യാപകമായി​ സംഘടി​പ്പി​ച്ച പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസി​നു മുന്നി​ൽ നടത്തി​യ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എൻ. ശ്യാം ഉദ്ഘാടനം ചെയ്തു.

ഡോക്ടർമാർ പണി​മുടക്കി​യതി​നാൽ പാരിപ്പള്ളി​ മെഡി. ആശുപത്രി​യി​ലും ജില്ലാ ആശുപ്രതിയിലും എത്തി​യവർ വലഞ്ഞു. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് ഐ.എം.എ തീരുമാനം. പ്രതിഷേധ സൂചകമായി ജില്ലയിലെ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് സേവനം തുടരും. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണയിൽ ജി​ല്ലാ കമ്മി​റ്റി​ ചെയർമാൻ ഡോ. വിനോദ് അദ്ധ്യക്ഷനായി. കൊല്ലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. അനീഷ്, ജില്ലാ കമ്മിറ്റി കൺവീനർ ഡോ. അനുരൂപ്, മുൻ ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം ഡോ. വി. ശശിധരൻപിള്ള, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആൽഫ്രഡ് സാമുവൽ, വിവിധ ബ്രാഞ്ച് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.