ccc
എസ്.എൻ. ഡി .പി യോഗം കടയ്ക്കൽ യൂണിയൻ നടത്തുന്ന ദിവ്യ ജ്യോതി പ്രയാണം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് സമീപം

കടയ്ക്കൽ: എസ്.എൻ.ഡി. പി യോഗം കടയ്ക്കൽ യൂണിയനിൽ 170 -ാം ശ്രീ നാരായണ ഗുരുദേവ ജയന്തി യോടാനുബന്ധിച്ച് നടത്തിയ ദിവ്യ ജ്യോതി പ്രയാണത്തിന് സ്വീകരണം നൽകി. ചെമ്പഴന്തി ഗുരുകുലത്തിൽ നിന്ന് കൊളുത്തിയ ദിവ്യ ജ്യോതി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ്, വൈസ് പ്രസിഡന്റ് കെ.പ്രേം രാജ്, പി.കെ.സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ വളവുപച്ച ശാഖ ഗുരു മന്ദിരത്തിൽ നിന്ന് പ്രയാണം ആരംഭിച്ചു. പ്രയാണം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. മടത്തറ, ഇലവുപാലം, ചക്കമല, ചിറവൂർ, പുതുശ്ശേരി, ചിതറ, കൊച്ചാലുമ്മൂട്, ഐ രകുഴി, കാഞ്ഞിരത്തും മൂട്, ദർപ്പക്കാടു, പാങ്ങലുകാട്, കുമ്മിൾ, തച്ചോണം, ഇയ്യാക്കോട്, പുല്ലുപണ, മിഷൻ കുന്ന്, ആറ്റുപുറം, കാര്യം, നിലമേൽ, കുരിയോട് എന്നീ ശാഖകളിൽ സ്വീകരിച്ചു. വൈകിട്ട് 7ന് ഇടത്തറ ശാഖയിൽ സമാപിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ്, വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ്, മുൻ ഡയറക്ടർ പി.കെ.സുമേഷ്, കൗൺസിൽ അംഗങ്ങൾ എസ്.വിജയൻ, എസ്.സുധാകരൻ, വി.അമ്പിളി ദാസൻ,പാങ്ങലുകാട് ശശി ധരൻ എം.കെ.വിജയമ്മ, സുധർമ്മ കുമാരി, ശോഭ, അന്നമ്മ, സുജാത, ഓമന, നിജി രാജേഷ്,
ആർ.സന്തോഷ്‌, ജി.നളിനാക്ഷൻ, കുമാരദാസ്, അനു ഈയ്യക്കോട്, പ്രകാശൻ, പ്രഹ്ലാദൻ, പ്രദീപ്‌എന്നിവർ നേതൃത്വം നൽകി.

ദിവ്യജ്യോതി വിളമ്പരയാത്ര ഇന്ന് രാവിലെ 8ന് ആൽത്തറമൂട് ഗുരുക്ഷേത്രത്തിൽ നിന്നാരംഭിച്ച് കുറ്റിക്കാട്, ശങ്കർ നഗർ, കോട്ടപ്പുറം, വെള്ളാർ വട്ടം, ചടയമംഗലം, ഇടയ്ക്കോട്, തെരുവിൻ ഭാഗം, ആക്കൽ, ചെറിയവെളിനല്ലൂൽ, വേങ്ങൂർ ചെറുവക്കൽ, തേവന്നൂർ, ഇളമാട്, ചുണ്ട, കോട്ടുക്കൽ, വയല, തുടയന്നൂർ, കാരക്കാട് എന്നീ ശാഖ കളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 5ന് കടയ്ക്കൽ യൂണിയൻ മന്ദിരത്തിൽ സമാപിക്കും.