കൊട്ടാരക്കര: നീണ്ടകര കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച മതാതീത ആത്മീയ സംസ്ഥാനിൽ ശ്രീനാരായണ ദിവ്യ സത്സംഗവും ഹോമ യ‌ജ്ഞവും നടന്നു. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ശിവഗിരി മഠം താന്ത്രികാചാര്യൻ ശിവനാരായണ തീർത്ഥ, ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അഭംഗാനന്ദഗിരി തുടങ്ങിയവർ ദിവ്യ സത്സംഗത്തിലും ഹോമ യജ്ഞത്തിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു. മഹാഗണപതിഹോമം, ഗുരുദേവൻ കൽപ്പിച്ച മന്ത്രം ജപിച്ച് ശാന്തിഹോമം, സ്വാമി സച്ചിതാനന്ദയുടെ പ്രഭാഷണം എന്നിവ നടന്നു. ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ഗുരുസമാധി ദിനങ്ങളിൽ വിശേഷാൽ പൂജകളും പ്രഭാഷണങ്ങളും പ്രാർത്ഥനയും ഇതര ചടങ്ങുകളും നടക്കുമെന്ന് മതാതീത ആത്മീയ സൻസ്ഥാൻ ചെയർമാൻ സോമൻ രോഹിണി അറിയിച്ചു.