photo
തഴവ കുറ്റിപ്പുറം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 14ാം വാർഡിലെ ട്രാൻസ്ഫോർമർ ജംഗ്ഷനിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 14-ാം വാർഡിലെ ട്രാൻസ്ഫോർമർ ജംഗ്ഷനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷൻ നടത്തുന്ന ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം എന്ന പദ്ധതിയുടെ ഉദ്ഘാടനം തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എ.കെ.സലിംഷ അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ.ഷെഫി താഷ്ക്കന്റ് സ്വാഗതം പറഞ്ഞു. തോമസ് കൊച്ചുവിളയിൽ വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. തോപ്പിൽ ഷിഹാബ്, നിസാർ കവറാട്ടുമഠം, നവാസ്, നസീർ അമാനിയ, ഷരീഫ് ജൗഹരി, സിന്ധു സുരേഷ് എന്നിവർ സംസാരിച്ചു. ജോൺ എഫ് കെന്നഡി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എൻ.സി.സി നേവൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച 50150 രൂപ മാനേജർ മായാ ശ്രീകുമാർ കരുനാഗപ്പള്ളി തഹസിൽദാർ സുശീലയ്ക്ക് കൈമാറി. കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ചർച്ചയും രവീന്ദ്രനാഥ ടാഗോറിന്റെ കവിതാലാപനവും സംഘടിപ്പിച്ചു. ഡെപ്യൂട്ടി തഹസീൽദാർ ആർ.അനീഷ് , അഡ്മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളിൽ , പ്രിൻസിപ്പൽ എം.എസ്.ഷിബു, ഹെഡ് മാസ്റ്റർ ഇൻ ചാർജ് മീര സിറിൾ, സുധീർ ഗുരുകുലം, കെ.എസ്.പ്രീത , ആർ.രമ്യ , ആർ.ഷീജ , ശ്രീരാഗ് പതാരം തുടങ്ങിയവർ സംസാരിച്ചു.