പോരുവഴി: കർഷകദിനത്തോടനുബന്ധിച്ച് പരവട്ടം ജ്ഞാനസംവർദ്ധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ യുവകർഷകനെ കൃഷിയിടത്തിലെത്തി ആദരിച്ചു. ദീർഘകാലമായി കാർഷികമേഖലയിൽ സജീവ സാന്നിദ്ധ്യമായ സമ്മിശ്ര കൃഷിയിലൂടെ ജീവിത വിജയം നേടിയ പോരുവഴി വടക്കേമുറി സുനിൽ ഭവനിൽ എം.സുവീഷിനെയാണ് അദ്ദേഹത്തിന്റെ കൃഷിയിടത്തിലെത്തി ആദരവ് നൽകിയത്. ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് പുത്തൻ പുരയിൽ പൊന്നാട അണിയിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് സിബി ചാക്കോ, പഞ്ചായത്ത് അംഗവും ഗ്രന്ഥശാലാ സെക്രട്ടറിയുമായ വിനു ഐ.നായർ , അംഗങ്ങളായ സന്തോഷ്, രാധാകൃഷ്ണ പിള്ള , സുരേഷ്, കർഷകർ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.