ശാസ്താംകോട്ട: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തും കൃഷിഭവനം സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ മികച്ച കർഷകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗുരുകുലം രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സജികുമാർ തുടങ്ങിയ കൃഷി വകുപ്പ് ജീവനക്കാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.