കൊല്ലം: അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും സംയുക്തമായി നടത്തുന്ന മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ കോഴ്‌സുകൾ 2020ലോ അതിന് ശേഷമോ പാസായവർക്ക് അപേക്ഷിക്കാം.

ആറ് മാസം ദൈർഘ്യമുള്ള കോഴ്സിലെ ആദ്യ രണ്ടുമാസം അടൂർ സർക്കാർ പോളിടെക്നിക്ക് കോളേജിലും തുടർന്നുള്ള നാല് മാസം കൊച്ചിൻ ഷിപ്പിയാർഡിലുമാണ് പരിശീലനം. തുടർന്ന് ആറുമാസം ഓൺ ജോബ് ട്രെയിനിംഗും ഉണ്ടയിരിക്കും. കൊച്ചിൻ ഷിപ്പിയാർഡിലെ പരിശീലന/ഓൺ ജോബ് ട്രെയിനിംഗ് സമയത്ത് സ്റ്റൈപ്പന്റ് ലഭിക്കും.

14,514 രൂപയാണ് ഫീസ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പ് യാർഡിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കും. അവസാന തീയതി 25. വെബ് സൈറ്റ്: www.asapkerala.gov.in. ഫോൺ: 7736925907, 9495999688.