കൊല്ലം: വേണാട് സഹോദയയിലെ മുപ്പത്തിയാറോളം സ്കൂളുകളിൽ നിന്നുള്ള സ്കേറ്റിംഗ് താരങ്ങളെ അണിനിരത്തി കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിൽ സഹോദയ സ്കേറ്റിംഗ് മത്സരം സംഘടിപ്പിച്ചു. ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ ബി.ഗോപകുമാർ ദീപശിഖ തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.
മുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
കവനാട് ലേക്‌ഫോർഡ് സ്കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. തേവലക്കര സ്റ്റാർറ്റ്ഫോഡ് പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പായി. കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ സെക്കൻഡ് റണ്ണർ അപ്പും നാന്ത്രിക്കൽ ട്രിനിറ്റി ലൈസിയം നാലസ്ഥാനവും കരസ്ഥമാക്കി.
വേണാട് സഹോദയ പ്രസിഡന്റ് ഡോ. കെ.കെ.ഷാജഹാൻ അദ്ധ്യക്ഷനായി. ഗുരുദേവ സെൻട്രൽ സ്കൂൾ ചെയർമാൻ പി.സുന്ദരൻ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ ഹിര സലിം നാരായണൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ വേണാട് സഹോദയ കോംപ്ലക്സ് രക്ഷാധികാരി ഡോ. വി.കെ.ജയകുമാർ സമ്മാനദാനം നിർവഹിച്ചു.