photo
കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ സംഘടിപ്പിച്ച കാർഷികദിനാചരണ സമ്മേളനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കർഷകദിനത്തിൽ കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് കർഷകരെ ആദരിച്ചു. കഴിഞ്ഞ ദിവസം ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണ സമ്മേളനം സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷകരെ സി.ആർ.മഹേഷ് എം.എൽ.എ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ഐ.ഷിഹാബ് അദ്ധ്യക്ഷനായി. കാർഷിക വികസന ബാങ്ക് റീജിയണൽ മാനേജർ ജ്യോതി ലക്ഷ്മി, മുൻ പ്രസിഡന്റ് ആർ.സോമൻപിള്ള, അസി.രജിസ്ട്രാർ കെ.ഉണ്ണികൃഷ്ണൻ, അസി.ഡയറക്ടർ എസ്.ബാരീസ്, വാലുവേഷൻ ഓഫീസർ ലീലാവതി, കൃഷി ഓഫീസർ അമൃത എസ്.ജയൻ, സെയിൽസ് ഓഫീസർ രേഖ, ബോർഡ് മെമ്പർമാരായ എ.എ.അബ്ദുൽ റഹിം, ബി.ജയചന്ദ്രൻപിള്ള, ബി.മണിക്കുട്ടൻ, കെ.മോഹനൻ, വി.ഓമനക്കുട്ടൻ, അഡ്വ.എൻ.രാജൻപിള്ള, കെ.ശശിധരൻ പിള്ള, ഷെർളി ശ്രീകുമാർ, സരസ്വതിയമ്മ, സുകന്യ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ആർ.രവീന്ദ്രൻപിള്ള സ്വാഗതവും സെക്രട്ടറി ടി.ജി.യമുന നന്ദിയും പറഞ്ഞു.