photo
കരുനാഗപ്പള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നഗരസഭയും കാർഷിക വികസന സമിതിയും ചേർന്ന് സംഘടിപ്പിച്ച കർഷകദിനാചരണം സി.ആ‌ർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നഗരസഭയും കാർഷിക വികസന സമിതിയും ചേർന്ന് കർഷക ദിനം ആചരിച്ചു. സി.ആർ.മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. വിവിധ തലങ്ങളിൽ മികച്ച കർഷകനായി തിരഞ്ഞെടുത്തവരെ ചടങ്ങിൽ ആദരിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ കൃഷി ഓഫീസർ , കാർഷിക വികസന സമിതി അംഗങ്ങൾ,അസിസ്റ്റന്റ് കൃഷി ഓഫീസർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.