കരുനാഗപ്പള്ളി: കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു ദേശീയ പതാക ഉയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് തടത്തിൽ ഇസ്മയിൽ അദ്ധ്യക്ഷനായി. കെ.എസ്.എസ്.പി. എ ജില്ലാ പ്രസിഡന്റ് എ.എ.റഷീദ്, കൈപ്ളേത് ഗോപാലകൃഷ്ണൻ, ശശിധരൻ പിള്ള, എം.സി.വിജയകുമാർ, ശശി വൈഷ്ണവം, അഡ്വ.പി.ബാബുരാജ്, ത്രദീപ് കുമാർ, ഷീബ ബിനു, നാദിർഷ, ഷാജി സോപാനം, അനിൽ കൈമിഴയത്ത്, ഉണ്ണികൃഷ്ണൻ കുശസ്തലി, സരോജാക്ഷം പിള്ള, അനിൽ വാഴപ്പള്ളി, ബീഗം ജസീന,സജിത ബാബു, പി.കെ.രാധാമണി തുടങ്ങിയവർ സംസാരിച്ചു.