കരുനാഗപ്പള്ളി : ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡൻസ് വിദ്യാർത്ഥികൾ സ്കൂൾ പരിസരം ശുചീകരിച്ചു. സ്കൂൾ പരിസരത്തു നിന്നും ശേഖരിച്ചആക്രി സാധനങ്ങളും പാഴ് വസ്തുക്കളും വിറ്റുകിട്ടിയ തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി കരുനാഗപ്പള്ളി തഹസീൽദാർ കെ.ജി.മോഹനന് വിദ്യാർത്ഥികൾ കൈമാറി. പി.ടി.എ പ്രസിഡന്റ് ക്ലാപ്പനസുരേഷ്, പ്രിൻസിപ്പൽ ഐ.വീണാറാണി, ഷിഹാബ് എസ്. പൈനും മൂട്, എൻ.എസ്. എസ് ഓഫീസർ മേഘ എസ്. ഭദ്രൻ,വി.ജി.ബോണി, എൽ.എസ്.ജയകുമാർ എന്നിവർ പങ്കെടുത്തു.