aaa

കൊല്ലം: കേരള സ്റ്റേറ്റ് നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഡോ. നിതിൻ മോഹൻ അദ്ധ്യക്ഷനായി. ഡോ. ശ്രീരാജ് സ്വാഗതവും ഡോ. പി.എൻ.ഹരിലാൽ സംഘടനാ റിപ്പോർട്ടും ഡോ. മഞ്ജുഷ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.ഐ.ടി.യു കൊല്ലം ഏരിയ സെക്രട്ടറി ജി.ആനന്ദൻ സംസാരിച്ചു.