photo
ലാലാജി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച തെക്കേ അറ്റത്ത് രാജു അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലാലാജി സ്മാരക കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലയുടെ മുൻ സെക്രട്ടറി തെക്കേ അറ്റത്ത് രാജുവിനെ അനുസ്മരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ബാംഗ്ലൂർ അലൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.എമ്മിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ അമൃത രവിക്ക് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.മീന ഉപഹാരം നൽകി ആദരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എ.പ്രദീപ് അനുസ്മരണ പ്രഭാണം നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ.കെ.ആർ.നീലകണ്ഠപ്പിള്ള അദ്ധ്യക്ഷനായി. ഡോ.കെ.കൃഷ്ണകുമാർ, കോടിയാട്ട് രാമചന്ദ്രൻപിള്ള, എസ്.സജിത്ത്, ഡി.ബിന്ദു, മുനമ്പത്ത് ഷിഹാബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി.സുന്ദരേശൻ സ്വാഗതവും ലൈബ്രേറിയൻ ബി.സജീവ് കുമാർ നന്ദിയും പറഞ്ഞു.