അഞ്ചൽ: ഭൂപരിഷ്കരണ നിയമം കേരളത്തിൽ നടപ്പിലാക്കാൻ പ്രചോദനമായത് ഗുരുദേവ ദർശനങ്ങളാണെന്ന് മുൻ മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സി.കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ നടന്ന ചതയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസമത്വങ്ങൾക്കെതിരെയാണ് ഗുരുപോരാടിയത്. അസമത്വം കുറയ്ക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിക്കുന്നത്. ഗുരുദേവ ദർശനം പ്രചരിപ്പിക്കുന്നതിൽ നാം മുൻപന്തിയിലാണെങ്കിലും അത് നടപ്പിലാക്കുന്ന കാര്യത്തിൽ വിജയിച്ചിട്ടില്ലെന്നും രാജു പറഞ്ഞു. ഗുരുവിനെ അറിയാൻ പഠനവും വിശകലനവും അനിവാര്യമാണെന്ന് ഗുരുദർശന പഠനക്ലാസ് ഉദ്ഘാടനം ചെയ്ത് കേരള കൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുദർശനങ്ങൾ ആഴത്തിൽ പഠിച്ചാൽ നാം ആരാണെന്ന സത്യം നമുക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. മത സ്പർദയില്ലാത്ത സമൂഹം കെട്ടിപ്പടുക്കാനാണ് ഗുരു ശ്രമിച്ചതെന്ന് ഗുരുദേവ സന്ദേശം നൽകിയ അഞ്ചൽ സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം കടയ്ക്കൽ നിസ്സാമുദീൻ ബാഖവി പറ‌ഞ്ഞു. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ അദ്ധ്യക്ഷനായി. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വി.തോമസ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ആനന്ദഭവൻ സെൻട്രൽ സ്കൂൾ ചെയർമാൻ അഡ്വ.ജി.സുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, ഏരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.അജയൻ, റിട്ട. ഡി.എഫ്.ഒ വി.എൻ.ഗുരുദാസ്, വി.എം.തോമസ് ശംകരത്തിൽ ആർച്ചൽ സോമൻ, എം.നിർമ്മലൻ, വി. ഉദയഭാനു, മൃദുല, പ്രസാദ് കോമളം, ബി.മുരളി പുത്താറ്റ്, ബി.മോഹൻ കുമാർ, അഞ്ചൽ ജഗദീശൻ എന്നിവർ സംസാരിച്ചു. ചെമ്പകരാമനല്ലൂർ ശാഖ മുൻ പ്രസിഡന്റ് പി.രാമചന്ദ്രൻ, മതുരപ്പ ശാഖാ മുൻ പ്രസിഡന്റ് കെ.ശശിധരൻ, ശാഖാ രക്ഷാധികാരി വി.രാമചന്ദ്രൻ, ആർച്ചൽ ശാഖാ പ്രസിഡന്റ് പി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.ഹരിദാസൻ, പി.വിജയൻ പനച്ചവിള, ഇടമുളയ്ക്കൽ ശാഖാ മുൻ പ്രസിഡന്റ് ജി.രവീന്ദ്രൻ, ആർച്ചൽ സോമൻ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, ആർ.അശോകൻ അഞ്ചൽ, രവീന്ദ്രൻ കുരിശിൻമൂട്, ആർ.ദേവദാസൻ ആർച്ചൽ, ബിനാ സോദരൻ, വി.യശോധ , ലീലാ യശോധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.സോദരൻ, ലിജു ആലുവിള, വത്സമ്മ പനയ‌ഞ്ചേരി, മോളി ചന്ദ്രൻ, രജനി മണി , എക്സ്.സ‌ർവീസ് ലീഗ് മേഖല പ്രസിഡന്റ് പി.അരവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു. സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ സ്വാഗതവും എൻ.കെ. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.