ccc
സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂൾ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക സ്കൂൾ ഡയറക്ടറായ ജിജോ ജോർജിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ ഏൽപ്പിക്കുന്നു

കരുനാഗപ്പള്ളി: സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂളിലെ "കൂടെയുണ്ട് ഗ്രിഗോറിയൻസ്" എന്ന ഒരാഴ്ച നീണ്ടു നിന്ന വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ധന സമാഹരണത്തിന്റെ ഭാഗമായി 3.75 ലക്ഷം സ്വരൂപിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും ഭാഗമായി സമാഹരിച്ച തുക മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ചടങ്ങിൽ സ്കൂൾ ഡയറക്ടറായ ജിജോ ജോർജ്, പി.ടി.എ പ്രസിഡന്റ് എം.ഹാഷിം, പ്രിൻസിപ്പൽ സി.എൻ.ശോഭന കുമാരി , വൈസ് പ്രിൻസിപ്പൽ എം.എസ്.പുഷ്പലത , സ്കൂൾ ലീഡർമാരായ ബി.മഹേശ്വർ, ദിയ എം.റോയ് എന്നിവർ പങ്കെടുത്തു.