ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും പ്രദേശത്തെ മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സമുദ്രതീരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇലകമൺ കൃഷിഭവൻ അസിസ്റ്റന്റ് അഗ്രിക്കൾച്ചർ ഓഫീസർ ജി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ കൃഷിഭവൻ അഗ്രിക്കൾച്ചർ ഓഫീസർ എ. ഫൗസിയ കർഷകദിന സന്ദേശം നൽകി. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം ഡി സുഭദ്രാമ്മ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അപ്പുക്കുട്ടൻ പിള്ള സ്വാഗതം പറഞ്ഞു. എ. ഫൗസിയ, ജി. അനിൽകുമാർ, കൊടിമൂട്ടിൽ എസ്.പ്രകാശൻ എന്നിവർ ആദരവ് സമർപ്പിച്ചു. സമുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ്, ചിറക്കര ഗ്രാമപഞ്ചായത്ത് അംഗം ഉളിയനാട് ജയൻ, ജി. ദിവാകരൻ, സമുദ്രതീരം പി.ആർ.ഒ ശശിധരൻ പിള്ള, പ്ലാക്കാട് ശ്രീകുമാർ, സന്തോഷ് പാരിപ്പള്ളി, സമുദ്രതീരം പ്രസിഡന്റ് ശരത് ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.