അരിപ്പ : കുളത്തൂപ്പുഴ ഗവ.എം.ആർ.എസിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. സ്കൂളിലെ സീനിയർ സൂപ്രണ്ട് സുരേഷ് കുമാർ, പ്രഥമദ്ധ്യാപിക ഗിരിജ എന്നിവർ ചേർന്ന് പതാക ഉയർത്തി. സ്കൂളിലെ എസ്. പി.സി കേഡറ്റുകൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർക്കൊപ്പം സ്കൂളിലെ മറ്റ് ഉദ്യോഗസ്ഥരും അഭിവാദ്യം അർപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് അരുണിമ അദ്ധ്യക്ഷയായി. സീനിയർ സൂപ്രണ്ട് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ സൈനികരായ കടക്കൽ കുറ്റിക്കാട് പേഴുവിളയിൽ നായിക് അജയ കുമാർ, പ്രസാദ് എന്നിവരെ സ്കൂളിന്റെ ആദരം നൽകി അനുമോദിച്ചു. മാനേജർ സൗമ്യ, എം.പി.ടി.എ പ്രസിഡന്റ്പ്രീതകുമാരി , അദ്ധ്യാപകരായ രഞ്ജിത്, സ്മിത, ഹസ്സൈൻ, വിദ്യാർത്ഥി പ്രതിനിധികളായ അദിൻ, അഗ്നേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക ഗിരിജ സ്വാഗതവും ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനായ ബിനിൽ നന്ദിയും പറഞ്ഞു.