കൊല്ലം: എസ്.എൻ.ഡി.പി യോഗം കാവനാട് മീനത്തുചേരി 639-ാം നമ്പർ ശാഖയിലെ അംഗമായ കാളിച്ചുവട്ടിൽ തെക്കതിൽ രമണന്റെ ചികിത്സയ്ക്കായി യോഗവും കൊല്ലം യൂണിയനും അനുവദിച്ച ചികിത്സാ സഹായം ശാഖായോഗത്തിന് വേണ്ടി യൂണിയൻ പഞ്ചായത്ത് അംഗം അഡ്വ. ഷേണാജി കുടുംബത്തിന് കൈമാറി. ശാഖ പ്രസിഡന്റ് ബാലചന്ദ്ര ബാബു, സെക്രട്ടറി കിടങ്ങിൽ സതീഷ്, വൈസ് പ്രസിഡന്റ് സുഗതൻ, ഭരണസമിതി അംഗങ്ങളായ മനു വെളന്നൂർ, മണികണ്ഠൻ, ശിവകുമാർ, ഉണ്ണി ഉത്രം, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.