കൊല്ലം: സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ എന്നിവരിൽ നിന്ന് അഞ്ച് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദുരന്തത്തിനിടയിലും അഞ്ച് സംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ കേരള സർക്കാരിന്റെ പരസ്യം പ്രദർശിപ്പിക്കുന്നതിന് പത്തൊൻപത് കോടി അനുവദിച്ച് ധൂർത്ത് നടത്തുകയാണ്. കെ.പി.എസ്.ടി.എ വയനാട്ടിൽ പത്ത് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. അദ്ധ്യാപകർക്ക് കഴിവിന് അനുസരിച്ച് സംഭാവന ചെയ്യാനുള്ള അവസരമാണ് സർക്കാർ നൽകേണ്ടതെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ ബി.ജയചന്ദ്രൻ പിള്ള, പി.എസ്.മനോജ്, ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, എ.ഹാരിസ്, പി.മണികണ്ഠൻ, സി.സാജൻ, പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ജില്ലാ ട്രഷറർ സി.പി.ബിജുമോൻ, ഷാജൻ സഖറിയ, ബിനോയ് കൽപകം, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.