mayyanad
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് മയ്യനാട് മൈത്രി ഗ്രന്ഥശാല ആൻഡ് കലാ, കായിക സാംസ്കാരിക വേദി ഏർപ്പെടുത്തി​യ പുരസ്‌കാരങ്ങളുടെ വി​തരണ സമ്മേളനം ജി​ല്ലാ പഞ്ചായത്തംഗം സെൽവി​ ഉദ്ഘാടനം ചെയ്യുന്നു

മയ്യനാട്: എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് മൈത്രി ഗ്രന്ഥശാല ആൻഡ് കലാ, കായിക സാംസ്കാരിക വേദി ഏർപ്പെടുത്തി​യ പുരസ്‌കാരങ്ങൾ കൊല്ലം ജില്ലാ പഞ്ചായത്ത്‌ മെമ്പർ സെൽവി വിതരണം ചെയ്തു. മയ്യനാട് ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ, മൈത്രി രക്ഷാധികാരി ബി. ഡിക്‌സൺ എന്നിവർ സംസാരിച്ചു. പ്രസിഡന്റ്‌ മൻസൂർ അദ്ധ്യക്ഷത വഹി​ച്ചു. മയ്യനാട് റാഫി സ്വാഗതവും അമീർ അലിയാർ നന്ദിയും പറഞ്ഞു.