പുനലൂർ:തെന്മല പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടു പന്നികൂട്ടം വാഴ, മരച്ചീനി അടക്കമുള്ള കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ഇടമൺ പച്ചയിൽ വീട്ടിൽ താമസക്കാരനും കേരളകൗമുദി പുനലൂർ ലേഖകനുമായ ഇടമൺ ബാഹുലേയന്റെ വീടിനോട് ചേർന്ന പുരയിടത്തിലെ കൃഷികളാണ് കൂട്ടത്തോടെ എത്തിയ കാട്ടു പന്നികൾ നശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചെ 3നായിരുന്നു സംഭവം. മൂന്ന് മാസം പ്രായമുള്ള 60 ഓളം മൂട് മരച്ചീനിയും പത്ത് മൂട് ഏത്ത വാഴയുമാണ് നശിപ്പിച്ചത്.കൃഷിക്ക് ചുറ്റുമുള്ള സംരക്ഷണ വേലികൾ തകർത്താണ് കാട്ടു പന്നി കൂട്ടം കൃഷി ഭൂമിയിൽ ഇറങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി കാട്ടു കുരങ്ങുകളുടെ ഭീഷണിയുമുണ്ട്.