pradeep-

കുന്നത്തൂർ: പമ്പ മഹാഗണപതി ക്ഷേത്രം മേൽശാന്തിയായി കൊല്ലം കുന്നത്തൂർ ഇളമുള ഇല്ലം പ്രദീപ്‌കുമാർ (42) തിരഞ്ഞെടുക്കപ്പെട്ടു. ദേവസ്വം ഡെപ്യുട്ടി കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ നടന്ന നറുക്കെടുപ്പിലാണ് 15 പേരിൽ നിന്ന് പ്രദീപ് കുമാറിന് നറുക്ക് വീണത്. സെപ്തംബർ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് കാലാവധി. പടിഞ്ഞാറെ കല്ലട കടപുഴ അമ്പലത്തുംഗൽ (പാട്ടമ്പലം) മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. നിഷ ഭാര്യയും മഹാദേവ്, വാണി നന്ദന എന്നിവർ മക്കളുമാണ്.