mmm
എസ് .എൻ .ഡി. പി യോഗം കടയ്ക്കൽ യൂണിയൻ സങ്കടിപ്പിച്ച ദിവ്യ ജ്യോതി വിളംബര യാത്രയ്ക്ക് 3802-ാം നമ്പർ ചുണ്ട ശാഖയിൽ നൽകിയ സ്വീകരണ സമ്മേളനം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്യുന്നു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് സമീപം

കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ രണ്ട് ദിവസമായി സംഘടിപ്പിച്ച ദിവ്യ ജ്യോതി വിളംബരയാത്ര കടയ്ക്കൽ ടൗണിൽ സമാപിച്ചു. രണ്ടാം ദിവസത്തെ ദിവ്യ ജ്യോതിയാത്രയുടെ പര്യടനം ആൽത്തറമൂട് ശാഖയിൽ നിന്ന് ആരംഭിച്ചു. ശാഖ വൈസ് പ്രസിഡന്റ്‌ ഷാജി അദ്ധ്യക്ഷനായി. ശാഖ പ്രസിഡന്റ്‌ കെ .എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് നയിച്ച ദിവ്യ ജ്യോതി വിളംബര യാത്രയിൽ യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ്, യൂണിയൻ കൗൺസിൽ അംഗങ്ങൾ എസ് .വിജയൻ, എസ്.സുധാകരൻ, വി.അമ്പിളിദാസൻ,പാങ്ങലുകാട് ശശിധരൻ, വനിതാ സംഘം പ്രസിഡന്റ്‌ എം.കെ.വിജയമ്മ, സെക്രട്ടറി സുധർമ്മ കുമാരി, അനു ഈയ്യക്കോട്, ശോഭ, സന്ധ്യ, രമണി, സുജാത, ഓമന, ഇടത്തറ ശാഖ സെക്രട്ടറി ഷാജി, ആറ്റുപുറം ശാഖ സെക്രട്ടറി എൻ.സുദേവൻ, ടൗൺ ശാഖ സെക്രട്ടറി രാജൻ കടയ്ക്കൽ, കുറ്റിക്കാട് ശാഖ സെക്രട്ടറി അജയകുമാർ, പ്രസിഡന്റ്‌ എൻ.ദിവാകരൻ, ശങ്കർ നഗർ ശാഖ പ്രസിഡന്റ്‌ സുരലാൽ, സെക്രട്ടറി അജിതകുമാർ, ഇടക്കോട് ശാഖ പ്രസിഡന്റ്‌ എസ്.സുരേഷ്, തെരുവിൻഭാഗം ശാഖ പ്രസിഡന്റ്‌ ബി. ചന്ദ്രബോസ്, സെക്രട്ടറി സജി,ആക്കൽ ശാഖ സെക്രട്ടറി സുന്ദരശൻ, ചെറിയവെളിനല്ലൂർ ശാഖ പ്രസിഡന്റ്‌ ആദർശ് ഭാർഗവൻ സെക്രട്ടറി മധു, വേങ്ങൂർ ചെറുവക്കൽ ശാഖ പ്രസിഡന്റ്‌ മനു, സെക്രട്ടറി സുദർശനൻ, തേവന്നൂർ ശാഖ പ്രസിഡന്റ്‌ എസ്.രാജമണി, സെക്രട്ടറി വേങ്ങൂർ തുളസിധരൻ, ഇളമാട് ശാഖ പ്രസിഡന്റ്‌ ഗോപകുമാർ, സെക്രട്ടറി ആർ.സന്തോഷ്‌, ചുണ്ട ശാഖ പ്രസിഡന്റ്‌, എസ്.രാജേന്ദ്രൻ, സെക്രട്ടറി പി.ജയകുമാർ, കോട്ടുക്കൽ ശാഖ പ്രസിഡന്റ്‌ എസ്.എസ് മോഹനൻ വൈസ് പ്രസിഡന്റ്‌ ബൈജു, വയല ശാഖ കൺവീനർ കെ. ശ്രീധരൻ, കാരാക്കാട് ശാഖ പ്രസിഡന്റ്‌ പി.വിനോദ്, വൈസ് പ്രസിഡന്റ്‌ സതീശൻ, ശോഭന എന്നിവർ വിവിധ ശാഖകളിൽ ദിവ്യ ജ്യോതി വിളംബര യാത്രയ്ക്ക് സ്വീകരണം നൽകി. സമാപനസമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ. പ്രേം രാജ് ഉദ്ഘാടനം ചെയ്തു. ടൗൺ ശാഖ പ്രസിഡന്റ്‌ തുളസിധരൻ അദ്ധ്യക്ഷനായി.യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ്, സെക്രട്ടറി രാജൻ കടയ്ക്കൽ. കെ എം. മാധുരി എസ്. റീസൻ പുല്ലുപണ ശാഖ സെക്രട്ടറി എസ്. മുരളി, അനിമോൻ ഇടത്തറ എന്നിവർ സംസാരിച്ചു.