a
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശ്രീനാരായണ മാസാചരണത്തിന്റെയും ധർമ്മ ചര്യയജ്ഞത്തിന്റെയും ജില്ലാതല ഉദ്ഘാടനം സ്വാമി ശുഭാംഗനന്ദ നി‌ർവഹിക്കുന്നു

ഓയൂർ : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശ്രീനാരായണ മാസാചരണത്തിന്റെയും ധർമ്മ ചര്യയജ്ഞത്തിന്റെയും ജില്ലാതല ഉദ്ഘാടനം ചാത്തന്നൂർ അറിവ് കുലം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പ്രസിഡന്റ് എം.എസ്.മണിലാലിന്റെ അദ്ധ്യക്ഷതയിൽ കൂടി. യോഗത്തിൽ ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ സ്വാഗതം പറഞ്ഞു. ശ്രീനാരായണ മാസചരണം

ധർമ്മ സംഘ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗനന്ദ ഉദ്ഘാടനം നിർവഹിച്ചു. അനുഗ്രഹ പ്രഭാഷണം. ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നിർവഹിച്ചു

പുത്തൂർ ശോഭനൻ മുഖ്യപ്രഭാഷണം നി‌ർവഹിച്ചു. അഡ്വ.ആർ.ഹരിലാൽ, കെ.ശശിധരൻ, അഡ്വ.എം.പി. സുഗതൻ, ഓയൂർ സുരേഷ്, ബിജു വരുൺ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, മൃദുല കുമാരി, സുഷമ പ്രസന്നൻ, അജിത, വിജയ, ഷാജി കുമാർ, ശ്രീജ, ശരവണൻ എന്നിവർ സംസാരിച്ചു.