t
വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ കർഷക ദിനാഘോഷത്തോടനുബന്ധിച്ച് കർഷകരെ ആദരിച്ചപ്പോൾ

കൊല്ലം: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ കർഷക ദിനാഘോഷത്തോടനുബന്ധിച്ച് പത്ത് കർഷകരെ ആദരിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. ലൈല സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് അംഗം പ്രസന്ന രാജൻ കർഷകർക്ക് പത്തനാപുരം ഗാന്ധിഭവന്റെ സ്നേഹാദരം നൽകി. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ചെന്തിപ്പിൽ എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ബിമൽരാജ് കർഷകദിന സന്ദേശം നൽകി. എ.ആയുഷ് പുതിയപാലം, കെ.സുദേവൻ കുളമട, എം. ഗോപാലകൃഷ്ണപിള്ള പകൽക്കുറി, രാജീവ് പള്ളിക്കൽ, രാധാകൃഷ്ണപിള്ള വേളമാനൂർ, രാജേന്ദ്രൻപിള്ള വേളമാനൂർ, ആർ. ശാന്തകുമാരിഅമ്മ പൂവത്തൂർ, മുഹമ്മദ്‌ റഫീഖ് എഴിപ്പുറം, എസ്. ചന്ദ്രകുമാർ ഇളംകുളം, എൻ. ഗിരിജാദേവിഅമ്മ കുളമട എന്നിവരെയാണ് ആദരിച്ചത്. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, ജി. രാമചന്ദ്രൻ പിള്ള, കെ.എം. രാജേന്ദ്രകുമാർ, ആർ.ഡി. ലാൽ, ബി. സുനിൽകുമാർ, ആലപ്പാട്ട് ശശിധരൻ, മനേജർ പത്മജാദത്ത എന്നിവർ നേതൃത്വം നൽകി.