ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽ ശ്രീ നാരായണ ഗുരുദേവന്റെ 170-ാം തിരുജയന്തി ആലോഷവും ഗുരു കീർത്തി പുരസ്കാര വിതരണവും നാളെ നടക്കും. യൂണിയനിലെ 38 ശാഖകളിലും രാവിലെ 6 മുതൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും സമ്മേളനങ്ങളും നടക്കും.വൈകിട്ട് 4ന് യൂണിയൻ ഹാളിൽ വച്ച് നടക്കുന്ന ഗുരുകീർത്തി പുരസ്കാര വിതരണ സമ്മേളനത്തിൽ എസ്.എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും റങ്ക് ജേതാക്കളെയും കലാ,കായിക, സാംസ്കാരിക മേഖലകളിൽ മികവു തെളിയിച്ചവരെയും ആദരിക്കും.പരിപാടിൽ എല്ലാ ശാഖാ അംഗങ്ങളും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ, സെക്രട്ടറി റാം മനോജ്, കോർഡിനേറ്റർ വി.ബേബികുമാർ എന്നിവർ അറിയിച്ചു.