മണപ്പള്ളി : എസ്.എൻ.ഡി.പി യോഗം മണപ്പള്ളി 275-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മെരിറ്റ് അവാർഡും ചികിത്സാ ധനസഹായ വിതരണവും നടന്നു. ശാഖാ പ്രസിഡന്റ് ജി.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനവും ചികിത്സാധന സഹായവിതരണവും കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ ശാഖയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു. മുൻ യോഗം കൗൺസിലർ കെ.പി.രാജൻ, യൂണിയൻ കമ്മിറ്റി മെമ്പർ ജി.ഗോപി എന്നിവർ പ്രഭാഷണം നടത്തി. ശാഖാ വനിതാസംഘം പ്രസിഡന്റ് രാജമ്മ ആശംസയും ശാഖാ സെക്രട്ടറി എൻ. രാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജനാർദ്ദനൻ നന്ദിയും പറഞ്ഞു.