കൊല്ലം: ബൈക്കിടിച്ച് പരിക്കേറ്റ യുവാക്കളെ, സർവീസ് നിറുത്തിവച്ച് സ്വകാര്യ ബസ് ജീവനക്കാർ ബസിൽ ആശുപത്രിയിലെത്തിച്ചു. രാമൻകുളങ്ങരയിൽ ഇന്നലെ വൈകിട്ട് ഏഴിനായിരുന്നു സംഭവം.
വഴിയരികിൽ നിൽക്കുകയായിരുന്ന മരുത്തടി സ്വദേശി സജീവനെയും സുഹൃത്തിനെയുമാണ് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. ഇരുവർക്കും കാലിന് പരിക്കേറ്റു. ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ഇതുവഴി കടന്നുപോയ വാഹനങ്ങൾക്ക് കൈ കാട്ടിയെങ്കിലും നിറുത്തിയില്ല. ഈ സമയമാണ് ചവറ- ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ജോൺസ് ബസ് എത്തിയത്. നാട്ടുകാർ യാത്രക്കാരോട് അപകട വിവരം പറഞ്ഞതോടെ എല്ലാവരും ഇറങ്ങി. തുടർന്ന് ബസിൽ രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചു. നിറുത്താതെ പോയ ബൈക്ക് യാത്രികനെതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
ബൈക്ക് ഇടിച്ചുള്ള അപകടത്തിൽ പരിക്കേറ്റവരെ സർവ്വീസ് നിർത്തി ആശുപത്രിയിലെത്തിച്ച് സ്വകര്യ ബസ്. വൈകിട്ട് ഏഴുമണിയോടെ രാമൻകുളങ്ങര സംഗീത മുക്കിൽവച്ചുണ്ടായ അപകടത്തിൽ റോഡരികിൽ നിന്നിരുന്ന മരുത്തടി സ്വദേശി സജീവനും സുഹൃത്തിനുമാണ് പരിക്കേറ്റത്. സജീവന്റെ രണ്ടു കാലിനും സുഹൃത്തിന്റെ ഒരു കാലിനുമാണ് പരുക്കേറ്റത്. ആശുപത്രിയിലെത്തിക്കാൻ പ്രദേശവാസികൾ പല വാഹനങ്ങളോട് സഹായമാവശ്യപ്പെട്ടെങ്കിലും നിർത്തിയിരുന്നില്ല. ഈ സമയത്താണ് ചവറ-–-ഇളംപള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ജോൺസ് ബസ് സഹായത്തിനെത്തിയത്. യാത്രക്കാരെ ബസിൽ നിന്നിറക്കിയ ശേഷമാണ് ഇരുവരെയും ജില്ലാ ആശുപത്രിയിൽ ബസ് ജീവനക്കാർ എത്തിച്ചത്. ഇടിച്ചിട്ട് നിർത്താതെ പോയ ബൈക്കുകാരന്റെ പേരിൽ കാവനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.