ശാസ്താംകോട്ട: ക്ഷേത്ര ദർശനത്തിനിടെ കുഴഞ്ഞുവീണ ഡോക്ടർ ആശുപത്രിയിൽ വച്ച് മരിച്ചു. ശൂരനാട് വടക്ക് വയ്യാങ്കര രാജകീയം (വയ്യാങ്കര) വീട്ടിൽ ഡോ. ആർ.രാജഗോപാലാണ് (76) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.45ന് ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം. തുടർന്ന് പന്തളം സി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വർഷങ്ങളായി അടൂരിലായിരുന്നു താമസം. ആനന്ദപ്പള്ളി, ചന്ദനപ്പള്ളി, അടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം അടുത്തിടെയാണ് വയ്യാങ്കരയിലേക്ക് താമസം മാറ്റിയത്. ഭാര്യ: ലളിത മനോഹരി. സഹോദരങ്ങൾ: വയ്യാങ്കര രാധാകൃഷ്ണൻ, രാജം.