കൊല്ലം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന സമ്മേളനം 21 മുതൽ 23 വരെ കൊല്ലത്ത് നടക്കും. 21ന് ഉച്ചയ്ക്ക് 2ന് സംസ്ഥാന കൗൺസിൽ യോഗം. 22ന് രാവിലെ കടപ്പാക്കട സ്പോർട്‌സ് ക്ലബിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മേളനം ഉദ്ഘാടനം ചെ യ്യും. പ്രസിഡന്റ് എൻ.അനന്തകൃഷ്‌ണൻ അദ്ധ്യക്ഷനാകും. മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തും. പി.സി.വിഷ്ണുനാഥ് എം.എൽ.എ, ഓൾ ഇന്ത്യ സീനിയർ സിറ്റിസൻസ് കോൺഫെഡറേഷൻ നേതാവ് ടി.പി.ആർ.ഉണ്ണി, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 3ന് പ്രഭാഷണം. 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനവും കലാ-കാവ്യസന്ധ്യ ചവറ കെ.എസ്.പിള്ള ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ 11ന് നടക്കുന്ന സെമിനാർ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും. മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് വിഷയം അവതരിപ്പിക്കും. സാമൂഹ്യനീതിവകുപ്പ് ഡയറക്ടർ എച്ച്.ദിനേശൻ സംസാരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.