ഓച്ചിറ: അഖിലേന്ത്യ കിസാൻ സഭ ഓച്ചിറ മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് വിതരണോദ്ഘാടനം കിസാൻ സഭ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. അജയഘോഷ് നിർവഹിച്ചു. മുതിർന്ന അംഗം ആർ.രവീന്ദ്രൻ പിള്ള മെമ്പർഷിപ്പ് ഏറ്റുവാങ്ങി. എസ്.കൃഷ്ണകുമാർ, ഗീതാകുമാരി, ബി.ശ്രീകുമാർ, സുരേഷ് താനുവേലി, ഭാനുദാസൻ, പി.കെ.വിക്രമൻ, വേണു, തോക്കത്തിൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.