pic
വളവുപച്ച എ.കെ.എം പബ്ലിക് സ്‌‌കൂൾ ഉദ്യാനത്തിൽ ജേഡ് വൈൻ പൂവിട്ടപ്പോൾ

കടയ്‌ക്കൽ: ഫിലപ്പൈൻസിന്റെ സ്വന്തം ജേഡ് വൈൻ കേരളത്തിലെ മണ്ണിലും പൂവിട്ടു. വളവുപച്ച എ.കെ.എം പബ്ലിക് സ്‌‌കൂൾ ഉദ്യാനമാണ് തീ വർണത്തിൽ പൂത്തുലഞ്ഞ ജേഡ് വൈൻ സൗന്ദര്യത്തിലും സൗരഭ്യത്തിലും ജ്വലിക്കുന്നത്.

ഫിലൈപ്പൻസിന്റെ ഉഷ്‌ണമേഖല വനപ്രദേശങ്ങളാണ് ജേഡ് വൈന്റെ ജന്മദേശം. വേഴാമ്പലിന്റെ ചുണ്ടുകളോട് സാദൃശ്യമുള്ള ജേഡ് വൈൻ സന്ധ്യാനേരങ്ങളിൽ തീമഴ പെയ്‌‌തിറങ്ങും പോലെയാണെന്ന് ആസ്വാദകർ പറയുന്നു. ജേഡ് വൈന്റെ കനകകാന്തിയെ കുറിച്ച് മനസിലാക്കിയാണ് അദ്ധ്യാപികയായ സിബില ഓൺലൈനായി തൈ വീത്ത് വാങ്ങി നട്ടുനനച്ചു പരിപാലിച്ചത്. കേരളത്തിലെ കാലാവസ്ഥയിൽ വളരുമെങ്കിലും പൂക്കുലകളായി സമൃദ്ധമാകുന്നത് അതിശയിപ്പിക്കുന്നതാണെന്ന് അദ്ധ്യാപകർ പറയുന്നു. വാടിക്കൊഴിയാതെ ദിവസങ്ങളോളം നിലനിൽക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. ധാരാളം പേർ ജേഡ് വൈൻ സൗന്ദര്യം ആസ്വദിക്കാനും ക്യാമറയിൽ പകർത്താനും സ്കൂളിൽ എത്തുന്നുണ്ട്.