കൊട്ടിയം: കാക്കോട്ടുമൂല ഗവ. മോഡൽ യു.പി സ്കൂളിൽ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു. സംസ്കൃത ഭാഷയെയും സംസ്കൃത ദിനത്തെയും കുറിച്ച് വിദ്യാർത്ഥികളായ അഹ്സാന ലത്തീഫ്, മുഹമ്മദ് ഫിർദൗസ് എന്നിവർ സംസ്കൃതത്തിൽ പ്രഭാഷണം നടത്തി. അഞ്ചാം ക്ലാസുകാരനായ ധനുഷ് കൃഷ്ണ രാജഹംസമേ എന്ന സിനിമാഗാനം സംസ്കൃതത്തിൽ മൊഴിമാറ്റം നടത്തി ആലപിച്ചത് കുട്ടികൾ ഹർഷാരവത്തോടെ ഏറ്റെടുത്തു. എസ്.ആർ. ശ്യാമ സംസ്കൃത ഗാനം ആലപിച്ചു. സംസ്കൃത കൗൺസിൽ കൺവീനറും അദ്ധ്യാപികയുമായ ആർ. ബിന്ദു സംസ്കൃതത്തിൽ ആശംസ പ്രസംഗം നടത്തി. പ്രഥമാദ്ധ്യാപകൻ ഗ്രഡിസൺ, എസ്.ആർ.ജി കൺവീനർ ഡോ. എൻ. ദിനേശ്, സ്റ്റാഫ് സെക്രട്ടറി എൽ. ഹസീന, അദ്ധ്യാപകരായ എസ്. മനോജ്, ശ്രീദേവി, മഞ്ജുഷ മാത്യു, എം. ജെസി, ജി. ഗ്രീഷ്മ, എം.എസ്. തഹസീന, അമൃത രാജ്, ഷീന ശിവാനന്ദൻ, സന്ധ്യാ റാണി, എ.എസ്. ബിജി, എസ്. അൻസ, എം.എസ്. ശാരിക, ടി.എസ്. ആമിന, ആർ. ഇന്ദു എന്നിവർ നേതൃത്വം നൽകി.