ചടയമംഗലം : വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയതിന് യുവാവിനെ എക്‌സൈസ് അറസ്‌റ്ര് ചെയ്‌തു. കടയ്‌ക്കൽ മമതാ ഭവനിൽ എസ്.എസ്.മനീഷിനെ ചടയമംഗലം റേഞ്ച് ഇൻസ്‌പെക്‌ടർ എ.കെ. രാജേഷിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തു.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ. ഷാജി,ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്‌പെക്‌ടർ ജി.ഉണ്ണിക്കൃഷ്‌ണൻ, ഗ്രേഡ് സിവിൽ എക്‌സൈസ് ഓഫീസർമാരായ മാസ്‌റ്റർ ചന്തു,ഷൈജു, കെ.ജി.ജയേഷ്‌ , ഡ്രൈവർ സാബു എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.