ഓയൂർ : എസ്.എൻ.ഡി.പി യോഗം മൈലോട്, പാണയം, അമ്പലംകുന്ന്, കൈതയിൽ, കോഴിക്കോട് ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 170​-ാം തിരു ജയന്തി ആഘോഷം ഇന്ന് വൈകിട്ട് 4 ന് മൈലോട് ടി.ഇ.എം വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സമൂഹപ്രാർത്ഥന ക്ലാപ്പന സുരേഷ് നേതൃത്വം വഹിക്കും. 5ന് ആഘോഷകമ്മിറ്റി ചെയർമാൻ ടി.പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം കൊട്ടാരക്കര യൂണിയൽ പ്രസിഡന്റ് സതീശ് സത്യപാലൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ എസ്.ബൈജു സ്വാഗതവും സിനിമാ നിർമ്മാതാവും വിനായക ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.ഡിയും എസ്.എൻ ട്രസ്റ്റ് മെമ്പറുമായ വിനായക എസ്.അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തും. കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ ചതയദിന സന്ദേശംനൽകും. തുടർന്ന് ഭാരവാഹികളായ മൈലോട് സഹദേവൻ, ബി.എസ്.പ്രസാദ്, സുഗദൻ,കെ.ത്യാഗരാജൻ, എസ്.അജിത്കുമാർ, പ്രശാന്തകുമാർ, എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. വനിത സംഘം ജനറൽ കൺവീനർ പി.കെ.ഗുലാബി നന്ദി പറയും. എല്ലാ ശ്രീനാരായണീയരും വൈകിട്ട് 4ന് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് ആഘോഷകമ്മിറ്റി ജനറൽ കൺവീനറും യൂണിയൻ കൗൺസിലറുമായ എസ്.ബൈജു അറിയിച്ചു.