തേവലക്കര: പടിഞ്ഞാറ്റകര ഗവ.എസ്. എം.വി.എൽ.പി സ്കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സൈക്കിൾ സവാരി അറിയാത്ത വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിലേക്ക് വേണ്ടി സൈക്കിൾ ക്ലബ് ആരംഭിച്ചു. വാർഡ് മെമ്പർ രാധാമണി ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അദ്ധ്യാപകൻ ബിജു, മറ്റ് അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി.എ, എം.പി.ടി.എ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.