കൊല്ലം: തട്ടാമല തയ്യിൽക്കാവ് ക്ഷേത്രത്തിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷവും തയ്യിൽ വി. മാധവൻ സ്‌മാരക പുരസ്‌കാരവിതരണവും അഹല്യ ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര നിർണ്ണയ ക്യാമ്പും ഇന്ന് രാവിലെ 9.30 മുതൽ 1.30 വരെ തയ്യിൽകാവ് ക്ഷേത്രത്തിൽ നടക്കും. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.