uman-
ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി വെളിയം പടിഞ്ഞാറ്റിൻകരയിൽ നിർമ്മിച്ചു നൽകുന്ന ഉമ്മൻചാണ്ടി ഹൗസ് 2 വിന്റെ ശിലാസ്ഥാപന കർമ്മം പി.സി.വിഷ്ണുനാഥ് എം.എൽ.എ നി‌ർവഹിക്കുന്നു

കൊല്ലം : ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി വെളിയം പടിഞ്ഞാറ്റിൻകരയിൽ നിർമ്മിച്ചു നൽകുന്ന ഉമ്മൻചാണ്ടി ഹൗസ് 2 വിന്റെ ശിലാസ്ഥാപന കർമ്മം പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. മുഹമ്മദ് ഹാഷിം അദ്ധ്യക്ഷനായി. കോൺഗ്രസ് എഴുകോൺ ബ്ലോക്ക് പ്രസിഡന്റ് ജയപ്രകാശ് നാരായണൻ, കെ.മധുലാൽ, രശ്മി, എം.എസ്.പീറ്റർ, അനീഷ് വർഗീസ്, ജിജു ജേക്കബ്, ജോൺസൺ, സാബു കോശി, പ്രസാദ് കായില, ബ്ലസ് കെ.ചാക്കോ,പി.സി.ജെയിംസ്,പി.സി. ജോർജ്, ജയകുമാർ, ശോഭ, വെള്ളാപ്പള്ളി സുനിൽ, ഷാജി തുടങ്ങിയവർ പങ്കെടുത്തു. ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാമത്തെ ഭവനമാണ് നിർമ്മിക്കാൻ പോകുന്നത്.