കൊല്ലം: തഴുത്തല നാഷണൽ പബ്ലിക് സ്കൂൾ കൊല്ലം ഫുഡ് സേഫ്ടി വിഭാഗത്തിന്റെ ഈറ്റ് റൈറ്റ് സ്കൂൾ പദവി നേടി. ഇതോടൊപ്പം സ്കൂളിനെ ഫുഡ് സേഫ്ടി ക്യാമ്പസായി പ്രഖ്യാപിക്കുകയും ചെയ്തു.
കൊല്ലം ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് അസിസ്റ്റന്റ് കമ്മിഷണർ വിനോദ് കുമാർ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാന് സർട്ടിഫിക്കറ്റ് കൈമാറി. ഫുഡ് സേഫ്ടി ക്ലബുകളുടെയും ആരോഗ്യകരമായ ഭക്ഷണ ശൈലിയുടെയും പ്രാധാന്യത്തെക്കുറിച്ച് വിനോദ്കുമാർ വിവരിച്ചു. വിവിധ മേഖലകളിലുള്ള സ്കൂളിന്റെ സംഭാവനകളും വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ പ്രവർത്തന ശൈലിയുമാണ് വിജയത്തിന് കാരണമെന്ന് ഡോ.കെ.കെ. ഷാജഹാൻ പറഞ്ഞു. ഫുഡ് സേഫ്ടി ഓഫീസർ അഞ്ജു, സ്കൂൾ പ്രിൻസിപ്പൽ നാസിം സെയ്ൻ, കോ ഓർഡിനേറ്റർ നജുമ എന്നിവർ സംസാരിച്ചു. ജിസ്മി, ഷർമി, പ്രീതി എന്നീ അദ്ധ്യാപകരാണ് ഫുഡ് സേഫ്ടി ക്ലബിന്റെ ചുമതല വഹിക്കുന്നത്..